Monday, March 7, 2011

കള്ളനു കഞ്ഞി വയ്ക്കാൻ ഒരു പ്റെസ് അക്കാഡമി ,


കേരള പ്രസ്‌ അക്കാഡമി 1996-ൽ പ്റസിദ്ധീകരിച്ച പുസ്തകമാണ് ടി.

 വേണുഗോപാലൻറെ “ സ്വദേശാഭിമാനി - രാജദ്രോഹിയായ

രാജ്യസ്നേഹി ” .അടുത്ത കൊല്ലം ഏറ്റവും നല്ല ജീവിതചരിത്റത്തിനുള്ള

അവാർഡ് നൽകി കേരള സാഹിത്യ അക്കാഡമി വേണുഗോപാലനെ

ആദരിച്ചു. അന്നു തൊട്ടേ ഈ തട്ടിപ്പു പുസ്തകത്തെ ഞാൻ

 വായനക്കാർക്കു

 മുന്നിൽ തുറന്നു കാട്ടുകയാണ്. കള്ള രേഖകളും സൂത്റവിദ്യകളും

ംപന്നമാക്കിയ ഈ നിർമിതിയെപ്പറ്റി 13 കൊല്ലത്തിനിടയിൽ 1 1

 പത്റങ്ങളിലും 2 പുസ്തകങ്ങളിലും ഞാൻ എഴുതിക്കഴിഞ്ഞു.

 സ്വദേശാഭിമാനിക്ക് അയ്യൻകാളി എഴുതിയതെന്നു പറഞ്ഞ് 

അവതരിപ്പിച്ച

 കള്ളക്കതത് ഉൾപ്പെടെ ഒട്ടേറെ ” സൃഷ്ടി ” കളുണ്ട് ഇതിൽ എന്ന് 

എൻറെ ലേഖനങ്ങൾ തെളിയിച്ചിട്ടുണ്ട് ( അവ കാണാൻ

 -www.cheraayiraamadaas.blogspot.com ) .വേണുഗോപാലന്റെ

 ഈ ” സംഭാവന” യെക്കൂടി പരിഗണിച്ച് ഇപ്പോൾ കേരളസർക്കാർ

 ടിയാൾക്ക് 1 ലക്ഷംരൂപയുടെ ” സ്വദേശാഭിമാനി - കേസരി 

പുരസ്കാരം”

 നൽകിയിരിക്കയാണ്. ( വംശമേന്മാ വാദിയായ രാമകൃഷ്ണപിള്ളയുടെ

 പേരിനോടു ചേർത്തതു മൂലം വിപ്ളവകാരിയായ കേസരി

 അപമാനിക്കപ്പെട്ടു എന്നത് മറ്റൊരു കുറ്റം. ) അധികാര ഗർവും മാധ്യമ

 ഹുംകും കൊണ്ട് സത്യം മൂടിവയ്ക്കാനാവില്ലെന്ന് ദുരധികാരികളെ 

ഓർമിപ്പിക്കാൻ ഈ കുറ്റപത്റം ആഴ്ച തോറും പുതുക്കിക്കൊണ്ടിരിക്കും.

 

Monday, February 21, 2011

വിദേശ പത്രങ്ങള്‍ വന്നോട്ടെ ; സ്വദേശ പത്ര ഹുങ്കിന്റെ ഇരകള്‍ക്ക് മറ്റെന്ത് വഴി.

തൃക്കാക്കരയിലെ ജനവഞ്ചനയ്ക്ക് കോടതി ശിക്ഷ


 പതിറ്റാണ്ട്  മുൻപ്  തൃക്കാക്കരയിലെ പാവങ്ങൾ , സർക്കാർ മേഖലയിൽ കിടത്തിച്ചികിത്സയുള്ള ഒരു ആശുപത്റി വേണമെന്ന്  ജനകീയാസൂത്റണപദ്ധതിയിൽ ആവശ്യപ്പെട്ടു.പക്ഷേ ആസൂത്റണ നടത്തിപ്പുകാരായ സി.ആർ. നീലകണ്ഠനും കൂട്ടരും ആ  ജനേച്ഛയെ അട്ടിമറിച്ച് , കാശുള്ളവർക്കു മാത്റം ഉപകരിക്കുന്ന ഒരു സഹകരണ ആശുപത്റിയുണ്ടാക്കുകയാണ് ചെയ്തത്. ആ ജനവഞ്ചന തുറന്നു കാട്ടിയ `ഉപരോധം ` വാർത്താ പത്റികയുടെ എഡിറ്ററായ എന്നെയും ചീഫ്  റിപ്പോർടറായ  ടി.എ. സുപ്റനെയും പ്റതികളാക്കി , ആശുപത്റി ഭാരവാഹി നീലകണ്ഠൻ കേസ് കൊടുത്തു ;  5 കൊല്ലം വാദിച്ചിട്ടും തോറ്റുപോയി ; കോടതിച്ചെലവ്  സഹിതം നീലകണ്ഠന്റെ കേസ് തള്ളി . എന്നാൽ , ഈയിടെയാണ്  വിധിപ്പകർപ്പ്  എനിക്കു കിട്ടിയത്  . അതിന്റെയും ,  `കുറ്റവാളി ` വാർത്തയുടെയും അനുബന്ധ വാർത്തകളുടെയും , അക്കാലത്ത് ഞാൻ ` സമകാലിക മലയാളം വാരിക `യിലും ` സമീക്ഷ` മാസികയിലും എഴുതിയ ലേഖനങ്ങളുടെയും , നീലകണ്ഠൻ ഞങ്ങൾക്കയച്ച വക്കീൽ നോട്ടിസിന്റെയും അതിന് ഞങ്ങൾ നൽകിയ മറുപടിയുടെയും കോപ്പികൾ  ബ്ളോഗിൽ    cheraayiraamadaas.blogspot.com